ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥിസാന്ദ്രത പരിശോധനയും
Friday 08 August 2025 1:50 AM IST
ആലപ്പുഴ : റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്ററിന്റെയും കരുവാറ്റ എസ്. വി ആയുർവേദിക്ക് മെഡിക്കൽ സെന്ററിന്റ സാന്ത്വനം ചികിത്സ പദ്ധതിയുടെയും ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത പരിശോധനയും നാളെ രാവിലെ കരുവാറ്റ ആശ്രമത്തിനു സമീപം കുമാരപുരം എൽ.പി സ്കൂളിൽ നടക്കും. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സനിൽകുമാർ ഉദ്ഘാടനം ചെയ്യും.
നാഗാർജുന ആയുർവേദയുടെ അസ്ഥി സാന്ദ്രത പരിശോധന, ഡോക്ടഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക്കിന്റെ പ്രമേഹരോഗ നിർണ്ണയം എന്നിവ ഉണ്ടാകും.