ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കം

Thursday 07 August 2025 9:11 PM IST

ന്യൂമാഹി:ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് ന്യൂമാഹി പഞ്ചായത്തിൽ തുടക്കമായി.പെരിങ്ങാടി എം.എം.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും തൈകൾ പരസ്പരം കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ലത കാണി പദ്ധതി വിശദീകരണം ചെയ്തു.വാർഡ് മെമ്പർ കെ ഷീബ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ദിൽഫിയ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.