ഹോട്ടലുടമകൾ നഗരസഭയിലേക്ക് മാർച്ച് നടത്തി

Thursday 07 August 2025 9:16 PM IST

കാഞ്ഞങ്ങാട്: നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മാർച്ച് നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സന്തോഷ് കോഴിക്കോട് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഗസാലി, പവിത്രൻ കുറ്റിയാടി , മിനി കൃഷ്ണൻ, രഘുവീർ പൈ , സത്യൻ ഇരിയണ്ണി , അജേഷ് നുള്ളിപ്പാടി , നാരായണൻ ഊട്ടുപുര, ശിശു പാൽ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഗംഗാധരൻ സ്വാഗതവും , വർക്കിംഗ് പ്രസിഡന്റ് രാജൻ കളക്കര നന്ദിയും പറഞ്ഞു. പതിനാലിന് ജില്ലയിലെ മുഴുവൻ ഹോട്ടലു കാരെ പങ്കെടുപ്പിച്ച് കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തും.