കെ.എസ്.എസ്.പി.എ ദ്വിദിന സത്യാഗ്രഹം
Thursday 07 August 2025 9:19 PM IST
കാഞ്ഞങ്ങാട് : പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ ദ്വിദിന സത്യാഗ്രഹം നടത്തി. മിനി സിവിൽ സ്റ്റേഷനു സമീപം സത്യഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി.രത്നാകരൻ, പി.സി.സുരേന്ദ്രൻ നായർ, കെ.സരോജിനി, എം.കെ. ദിവാകരൻ, ബാലചന്ദ്രൻ കുരിക്കൾ, കെ.പി. ബാലകൃഷ്ണൻ, ടി.കെ.എവുജിൻ, കെ.എം.വിജയൻ, ജില്ലാ നേതാക്കളായ ചന്ദ്രൻ നാലപ്പാടം, എം.വി. തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ജില്ലാ ട്രഷറർ ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു. 12ാം പെൻഷൻ പരിഷ്‌ക്കരണം അട്ടിമറിക്കാനുളള നീക്കം ഉപേക്ഷിക്കുക, പരിഷ്‌ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.