വഴിയോര കച്ചവടം നിയന്ത്രിക്കണം

Thursday 07 August 2025 9:21 PM IST

തൃക്കരിപ്പൂർ: ലൈസൻസുൾപ്പെടെ നിയമാനുസൃത രേഖകളോടെ വ്യാപാരം ചെയ്തു വരുന്ന സ്ഥിരം വ്യാപാരികളെ കഷ്ടത്തിലാക്കുന്ന തരത്തിൽ വ്യാപകമായിട്ടുള്ള വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിനൂർ യൂണിറ്റ് ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. നടക്കാവ് വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.അ ഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. ഉദിനൂർ യൂണിറ്റ് പ്രസിഡന്റ് എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.ജെ.സജി, ജില്ല വൈസ് പ്രസിഡന്റുമാരായ പി.പി.മുസ്തഫ, സി.എച്ച്.അബ്ദുൾ റഹീം, യൂണിറ്റ് സെക്രട്ടറി എ.ജി.മുത്തലിബ്, ട്രഷറർ കല്ലത്ത് ജനാർദനൻ, വൈസ് പ്രസിഡൻ്റ് രമേശൻ ആനിക്കാടി, ജോയിന്റ് സെക്രട്ടറി റോയ് ആൽദോസ് എന്നിവർ സംസാരിച്ചു.