ഹിരോഷിമ ദിനാചരണവും ശാസ്ത്രക്ലാസും
Thursday 07 August 2025 9:26 PM IST
ഉളിക്കൽ: നുച്യാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ കണ്ണൂർ ജില്ല ശാസ്ത്രവേദിയുടെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അസീസ് നന്ദാനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി എച്ച്.മുഹമ്മദ് അഷ്ഫാസ് ശാസ്ത്ര ക്ലാസ് നയിച്ചു. ആണവോർജ്ജം ജനം നന്മയ്ക്കായി, ചരിത്രത്തിൽ നിന്ന് പാഠങ്ങളും ഭാവിയിലേക്ക് വഴികളും എന്ന വിഷയത്തിലാണ് ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാരംഗം മാസികകൾ പ്രകാശനം ചെയ്തു. പരിപാടിയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ബി റഹ്മത്തുന്നിസ സ്വാഗതവും വിദ്യാരംഗം കോർഡിനേറ്റർ വി.സി പ്രശാന്തൻ നന്ദിയും പറഞ്ഞു.