ആരോഗ്യ ബോധവത്കരണം
Friday 08 August 2025 1:28 AM IST
ചേർത്തല:എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം 716ാം നമ്പർ ശാഖയിലെ ഗുരുപാദം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ ബോധവത്കരണവും ഹെൽത്ത് ഇൻഷ്വറൻസ് ക്ലാസും ശാഖ പ്രസിഡന്റ് എൻ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഡി.ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ.സത്യപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ.മനു പ്രദീപ്, ജിതിൻ ആന്റണി എന്നിവർ ക്ലാസ് നയിച്ചു. വനിതാസംഘം ചേർത്തല മേഖല സെക്രട്ടറി സുനിത സേതുനാഥ്,ശാഖ കമ്മിറ്റി അംഗങ്ങളായ കെ.സുമേഷ്,പി.ബിജീഷ്,എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ സ്വാഗതവും ഷൈജ സതീശൻ നന്ദിയും പറഞ്ഞു.