വൃക്ഷത്തൈ കൈമാറി
Friday 08 August 2025 12:30 AM IST
അമ്പലപ്പുഴ: ഹരിതകേരളം മിഷന്റെ ചങ്ങാതിക്കൊരു തൈ ക്യാമ്പയിന്റെയും ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടിയുടെയും ഭാഗമായി ലോകസൗഹൃദ ദിനത്തിൽ പുന്നപ്ര നോർത്ത് പഞ്ചായത്തിൽ വൃക്ഷത്തൈ കൈമാറി . പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷിന് വൃക്ഷത്തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ ഹരിത കർമ്മ സേനാേഗങ്ങൾ പരസ്പരം തെങ്ങിൻതൈകൾ കൈമാറി.ചിന്മയ സ്കൂളിലും ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ നടത്തി. പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്റിന്റ് സജിത സതീശന് ചിന്മയ സ്കൂൾ പ്രിൻസിപ്പൽ ഡോ.രേഖ ആർ.എസ് തൈ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.