എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
Thursday 07 August 2025 9:57 PM IST
ചവറ: നീണ്ടകര സെന്റ് ആഗ്നസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര നീലേശ്വരം തോപ്പ് രമേശ് ഭവനത്തിൽ ബിജു -രജനി ദമ്പതികളുടെ മകൻ ജഗദ് വിഷ്ണുവാണ് (13) മരിച്ചത്. സംസ്കാരം നടത്തി. സഹോദരി: ശിവന്യ.