തോട്ടിൽ വീണ് കാട്ടാന ചരിഞ്ഞു
Friday 08 August 2025 12:00 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷന്റെ കല്ലാല എസ്റ്റേറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 20 വയസ് പ്രായമുള്ള ആന ഗർഭിണിയായിരുന്നു. ചാലക്കുടിപ്പുഴയിലേയ്ക്കുള്ള തോട്ടിലേക്ക് വീണായിരുന്നു അന്ത്യം. അസ്ഥികൾക്ക് പൊട്ടലുണ്ട്. ആന്തരാവയവങ്ങൾക്ക് സാരമായ ക്ഷതമേറ്റു. ശ്വാസ കോശത്തിൽ വെള്ളം കയറിയിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് പിടിയാന അപകടത്തിൽപ്പെട്ടത്. ജോലിക്ക് എത്തിയ തോട്ടം തൊഴിലാളികളാണ് സംഭവം പ്ലാന്റേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജീഷ്മ ജനാർദ്ദനന്റെ നേതൃത്വത്തിൽ വന പാലക സംഘം സ്ഥലത്തെത്തി. തുടർന്ന് വാഴച്ചാൽ ഡി.എഫ്.ഒ ഐ.എസ്.സുരേഷ് ബാബുവും എത്തിച്ചേർന്നു. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരായ മിഥുൻ, ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. പ്ലാന്റേഷന്റെ ആറാം ബ്ലോക്കിലായിരുന്നു സംഭവം.