സി.ബി.എസ്.ഇ ജില്ലാ കലോത്സവം  അടിമാലിയിൽ 

Friday 08 August 2025 1:29 AM IST

അടിമാലി: ഇത്തവണത്തെ സി .ബി .എസ് .ഇ ജില്ലാ കലോത്സവം അടിമാലിയിൽ നടക്കും.അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ സെപ്തംബർ 13, 19,20 തിയതികളിലാണ് ആരവ് 2025 എന്ന പേരിൽ സഹോദയ കലോത്സവം നടക്കുന്നത്. ഇടുക്കി സഹോദയക്ക് കീഴിൽ വരുന്ന മുപ്പത്തിലധികം സ്‌കൂളുകൾ കലോത്സവത്തിൽ പങ്കെടുക്കും.കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ പുരോഗമിക്കുന്നുണ്ട്.13ന് രചനാ മത്സരങ്ങളും 19, 20 തിയതികളിൽ സ്‌റ്റേജ് മത്സരങ്ങളും അരങ്ങേറും. കലോത്സവവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്നു.