കേരള വർമ്മയിൽ പി.ജി.സമുച്ചയ ഉദ്ഘാടനം
Friday 08 August 2025 12:00 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി കേരള വർമ്മ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ പി.ജി സമുച്ചയം 11ന് രാവിലെ 9.30ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനാകും. 14.323 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 22 ക്ലാസ് മുറികൾ, ലാബുകൾ, നൈപുണ്യ വികസന കേന്ദ്രം, ശുചിമുറി സമുച്ചയം എന്നിവ ഉൾക്കൊള്ളുന്നതാണ് ബ്ലോക്ക്. ബ്ലോക്ക് സമുച്ചയത്തിന്റെ വിളംബരമായി ഇന്ന് വൈകിട്ട് മൂന്നിന് തൃശൂർ റൗണ്ടിൽ വാക്കത്തോൺ സംഘടിപ്പിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി പി.ബിന്ദു, കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.ജയനിഷ, കൺവീനർ വിശ്വാസ്.വി.നാഥ്, ഡോ. രാജേന്ദ്രൻ പടിഞ്ഞാറെ കരമേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.