കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ
Friday 08 August 2025 12:00 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും കതിർക്കറ്റകൾ ക്ഷേത്രത്തിൽ എത്തിച്ചു. പൂജകൾക്ക് ശേഷം ശംഖു നാദത്തിന്റേയും കുത്തുവിളക്കിന്റേയും അകമ്പടിയോടെ ഭഗവതിയുടെയും മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിലേക്ക് എഴുന്നള്ളിച്ചു. ശേഷം നെൽക്കതിർ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ ക്ഷേത്രത്തിൽ ആരംഭിച്ച ജൈവകരനെൽ കൃഷിയിൽ നിന്നും വിളവെടുത്ത കതിരുകളും പഴുന്നാനയിൽ നിന്നും കൊണ്ടുവന്ന കതിരുമാണ് ഇല്ലം നിറയ്ക്ക് ഉപയോഗിച്ചത്. കുന്നത്ത് മഠം പരമേശ്വരൻ ഉണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇല്ലംനിറ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ ഉദയകുമാർ എസ്.ആർ, ഡെപ്യൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.