സഹായിക്കുന്നത് സംസ്ഥാന സർക്കാർ

Friday 08 August 2025 12:00 AM IST

തൃശൂർ: പാലിയേക്കര ടോൾ കരാർ കമ്പനിയെ സഹായിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്. ടോൾ കമ്പനിയുടെ വീഴ്ചകളും ലംഘനങ്ങളും ഹൈക്കോടതി തന്നെ ശരിവെച്ചിരിക്കുന്ന സാഹചര്വത്തിൽ കരാർ കമ്പനിയെ പുറത്താക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. നിയമപോരാട്ടം സർക്കാർ ഏറ്റെടുക്കണം. ജുലൈ മാസം വരെ 1614.26 കോടി രൂപ പിരിച്ചെന്നും പ്രതിദിനം 40000വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നും 51ലക്ഷം രൂപ വരുമാനമുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു. കരാർ ലംഘനങ്ങളുടെ പേരിൽ മേയ് വരെ 2353.92 കോടി രൂപ കരാർ കമ്പനിക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഇത്രയൊക്കെ കൊള്ളയടിച്ചിട്ടും സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ജോസഫ് ടാജറ്റ് വ്യക്തമാക്കി.