എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണം

Friday 08 August 2025 4:39 AM IST

തിരുവനന്തപുരം: എസ്.കെ.പൊറ്റെക്കാട്ടിന്റെ 43-ാം ചരമവാർഷികാചരണം ശ്രേഷ്ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ഡോ. വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷനായി. സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അനിൽ ചേർത്തല രചിച്ച മധുരസ്മൃതി എന്ന പുസ്തകം ഡോ.ജോർജ് ഓണക്കൂർ പ്രൊഫ.കാട്ടൂർ നാരായണപിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ.ജോളി വർഗീസ്,ഡോ.രോഹിത് ചെന്നിത്തല,ഡോ.പി.കെ.സുരേഷ്‌കുമാർ,ബി.മോഹനചന്ദ്രൻ നായർ,ജോൺസൺ റോച്ച് എന്നിവർ പങ്കെടുത്തു.