വാർഷികവും കുടുംബ സംഗമവും
Friday 08 August 2025 4:39 AM IST
തിരുവനന്തപുരം: നേമം സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ 26-ാം വാർഷികവും കുടുംബ സംഗമവും നേമം നഗരസഭ കല്യാണമണ്ഡപത്തിൽ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് കെ.ഹരി അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ എം.ആർ.ഗോപൻ,നേമം എസ്.എച്ച്.ഒ രഗീഷ്‌കുമാർ,ഫ്രാൻസ് ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ,വിമുക്തി പ്രോഗ്രാം കോ ഓർഡിനേറ്റർ വിഘ്‌നേഷ്,എം.സാവിത്രി,അസോസിയേഷൻ സെക്രട്ടറി ജി.ഗോപാലകൃഷ്ണൻ നായർ,വി.വിജയൻ എന്നിവർ സംസാരിച്ചു.