തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു: ചെന്നിത്തല

Friday 08 August 2025 1:06 AM IST

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം അതിസമർത്ഥമായി കൊള്ളയടിക്കപ്പട്ടതിന്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടർ പട്ടിക തിരുത്തി വ്യാജൻമാരെ നിറയ്‌ക്കുകയായിരുന്നു ബി.ജെ. പി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായില്ല. കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകമാകണമെന്നും രമേശ് പറഞ്ഞു.