നേത്ര പരിശോധനാക്യാമ്പ് ഇന്ന്

Friday 08 August 2025 1:23 AM IST

പാലാ: മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പാലാ സോൺ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് പാലായിൽ നടക്കും. കത്തോലിക്കാ കോൺഗ്രസ്,കർഷകദളങ്ങൾ, പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. രാവിലെ പത്തിന് ളാലം സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.എസ്.ഡബ്ലിയു.എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, സോൺ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ, കോർഡിനേറ്റർ സൗമ്യ ജെയിംസ്, ജയിംസ് ചെറുവള്ളിൽ, രാജേഷ് പാറയിൽ, ജോസ് സിസി, ജോയി പുളിയ്ക്കക്കന്നേൽ, റിച്ചു എസ് കാപ്പൻ, ജീമോൾ ജോസ്, ഫോൻസി ടോം, മരിയ ജോസ്, സിൻസി സണ്ണി എന്നിവർ പ്രസംഗിക്കും. നേത്രരോഗ വിദഗ്ദ്ധ ഡോ.ജ്യോതി വി.എസ് ക്ലാസ് നയിക്കും.