​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്രം ഇ​രു​പ​ത് ​കോ​ടി​ ​നാ​മ​ജ​പ​ ​പൂ​ർ​ണ​ത​യിൽ, സ​ഹ​സ്ര​നാ​മ​ജ​പ​ യ​ജ്ഞം​ ശ്രാ​വ​ണ​പൂ​ർ​ണി​മ​യാ​യ ​നാ​ളെ

Friday 08 August 2025 2:23 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ 2024​ ​വി​ഷു​വി​ന് ​ആ​രം​ഭി​ച്ച്,​ ​കു​ല​ശേ​ഖ​ര​മ​ണ്ഡ​പ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​വി​ഷ്ണു​സ​ഹ​സ്ര​നാ​മ​ ​നി​ത്യ​ജ​പം​ ​ഇ​രു​പ​തു​കോ​ടി​ ​നാ​മ​ജ​പം​ ​പൂ​ർ​ത്തി​യാ​കു​ന്നു.​ ​

ശ്രാ​വ​ണ​പൂ​ർ​ണി​മ​യാ​യ​ ​നാ​ളെ​ ​രാ​വി​ലെ​ 8.30​ന് ​ശീ​വേ​ലി​പ്പു​ര​യി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​പ്ര​ദ​ക്ഷി​ണ​മാ​യി​ ​ഇ​രു​ന്നു​കൊ​ണ്ട് ​മൂ​ന്ന് ​ആ​വ​ർ​ത്തി​ ​സ​ഹ​സ്ര​നാ​മം​ ​ജ​പി​ക്കും.​ ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​ജ​പ​ത്തി​നു​ള്ള​ ​സ്പോ​ട്ട് ​ര​ജി​സ്ട്രേ​ഷ​ൻ​ ​കൗ​ണ്ട​ർ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​ഭ​ക്ത​മ​ണ്ഡ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്നാം​ഘ​ട്ടം​ ​സ​മ​ർ​പ്പ​ണ​മാ​ണി​ത്.​ ​പാ​ല​ക്കാ​ട് ​ദ​യാ​ന​ന്ദാ​ശ്ര​മം​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​കൃ​ഷ്ണാ​ത്മാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​പ​ങ്കെ​ടു​ക്കു​ന്ന​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​താ​യി​ ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ളും​ ​ഭ​ക്ത​മ​ണ്ഡ​ലി​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​റി​യി​ച്ചു.

ജ​പ​ത്തി​നും​ ​ദ​ർ​ശ​ന​ത്തി​നും​ ​ശേ​ഷം​ ​വ​ട​ക്കേ​ന​ട​യി​ലെ​ ​സ​മ​ർ​പ്പ​ണ​സ​ഭ​യി​ൽ​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​വ​ര്യ​ൻ​ ​നെ​ടു​മ്പി​ള്ളി​ ​ത​ര​ണ​ന​ല്ലൂ​ർ​ ​സ​തീ​ശ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട് ​ദീ​പം​ ​തെ​ളി​ക്കും.​ ​പൂ​യം​തി​രു​നാ​ൾ​ ​ഗൗ​രി​ ​പാ​ർ​വ​തി​ബാ​യി,​ ​അ​ശ്വ​തി​ ​തി​രു​നാ​ൾ​ ​ഗൗ​രി​ ​ല​ക്ഷ്മി​ബാ​യി,​ആ​ദി​ത്യ​വ​ർ​മ്മ,​ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ക​ര​മ​ന​ ​ജ​യ​ൻ,​എ.​വേ​ല​പ്പ​ൻ​നാ​യ​ർ,​ക്ഷേ​ത്രം​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ബി.​മ​ഹേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ദ​ർ​ശ​ന​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മാ​റ്റ​മി​ല്ല.