എല്ലാ ദോഷവും മാറും, ഒപ്പം ആവോളം അനുഗ്രഹവും ലഭിക്കും; വീട്ടിൽ വാങ്ങിസൂക്ഷിക്കേണ്ടത് നിസ്സാരമായ ഒരുവസ്തു
എന്തൊക്കെ ചെയ്തിട്ടും വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുന്നില്ലേ? എങ്കിൽ ഒറ്റക്കാര്യം വീട്ടിൽ വാങ്ങിവച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഇങ്ങനെ ചെയ്താൽ വീട്ടിലെ അശാന്തിയും മറ്റുപ്രശ്നങ്ങളും അകലുമെന്നും അവർ പറയുന്നു. മുളകൊണ്ട് നിർമ്മിച്ച ഒരു പുല്ലാങ്കുഴലാണ് ഈ അത്ഭുതവസ്തു.
ഫെങ്ഷൂയി, വാസ്തു ശാസ്ത്രം എന്നിവയില്‍ മുളയ്ക്ക് വളരെ പവിത്രമായ സ്ഥാനമാണുള്ളത്. ശക്തിയുള്ള ഒരു ഭാഗ്യചിഹ്നമായും ഇതിനെ കണക്കാക്കുന്നുണ്ട്. പുല്ലാങ്കുഴൽ വീട്ടിൽ വച്ചാൽ ധാരാളം പോസിറ്റീവ് എനർജി നിറയുന്നതിനൊപ്പം കൃഷ്ണഭഗവാന്റെ അനുഗ്രഹവും ധാരാളം ലഭിക്കുമെന്നാണ് വിശ്വാസം.
പുല്ലാങ്കുഴൽ വീട്ടിൽ സ്ഥാപിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ കിഴക്ക്, തെക്കുകിഴക്ക്, അല്ലെങ്കിൽ തെക്ക് ദിശയിൽ വേണം പുല്ലാങ്കുഴൽ സ്ഥാപിക്കാൻ. ചുവരിൽ തൂക്കിയിടുകയാണ് വേണ്ടത്. പലരീതിയിൽ തൂക്കിയിടുന്നതിലൂടെ പലതരം ഭാഗ്യങ്ങളാണ് നിങ്ങളെ തേടിയെത്തുന്നത്. പുല്ലാങ്കുഴൽ സ്ഥാപിച്ചാലുടൻ അതിന്റെ മേന്മ അനുഭവിച്ചറിയാനാവുമത്രേ. ഓടക്കുഴലിന്റെ അറ്റത്ത് ഒരു ചുവന്ന റിബൺ കെട്ടുന്നത് കൂടുതൽ പോസിറ്റീവ് ഊർജത്തെ ആകർഷിക്കാൻ കഴിയും എന്നാണ് വിശ്വാസം. ഭാഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെയാണ് ചുവന്ന റിബൺ പ്രതിനിധീകരിക്കുന്നത്. ഇടയ്ക്കിടെ പുല്ലാങ്കുഴൽ വൃത്തിയാക്കാനും മറക്കരുത്.
കിടപ്പുമുറിയിലാണ് പുല്ലാങ്കുഴൽ സ്ഥാപിക്കുന്നതെങ്കിൽ ദൈനംദിന ജീവിതത്തിൽ അതിശയകരവും ഗുണപരവുമായ ഫലങ്ങൾ ദർശിക്കാൻ കഴിയും. വിവാഹിതർക്ക് മാത്രമല്ല അവിവാഹിതർക്കും കിടപ്പുമുറിയിൽ പുല്ലാങ്കുഴൽ സ്ഥാപിക്കാവുന്നതാണ്.