സാഹസം
നരേൻ, ശബരീഷ് വർമ്മ , ബാബു ആന്റണി , റംസാൻ, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സാഹസം തിയേറ്ററിൽ. ബിബൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്നു.ബൈജു സന്തോഷ്, അജു വർഗീസ്, ജീവ ജോസഫ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, ഭഗത് മാനുവൽ , കാർത്തിക് യോഗി, വർഷ രമേഷ്, ടെസ ജോസഫ്, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മെഹ്ഫിൽ ഉണ്ണി മുകുന്ദൻ, മുകേഷ്,ആശ ശരത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് രചനയും സംവിധാനവും നിർവഹിച്ച മെഹ്ഫിൽ തിയേറ്രറിൽ.മനോജ് കെ. ജയൻ,കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, അശ്വത് ലാൽ,മനോജ് ഗോവിന്ദൻ, അബിൻ, കൊണ്ടോട്ടി ജൂനിസ്, അജീഷ്, വൈഷ്ണവി, സബിത ജയരാജ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഗാനങ്ങൾ കൈതപ്രം, സംഗീതം ദീപാങ്കുരൻ, വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ആണ് നിർമ്മാണം.