സെലക്ഷൻ ട്രയൽസ്
Saturday 09 August 2025 12:44 AM IST
കോട്ടയം : സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് കായിക മത്സരങ്ങളുടെ സെലക്ഷൻ ട്രയൽസ് 21,22 തീയതികളിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ, ഹോക്കി, ഷട്ടിൽ, ഗുസ്തി, ബാഡ്മിന്റൺ, ബെസ്റ്റ് ഫിസിക്ക്, പവർ ലിഫ്ടിംഗ്, വെയ്റ്റ് ലിഫ്ടിംഗ്, കബഡി, ഖോഖോ, സ്വിമ്മിംഗ്, ലോൺ ടെന്നീസ് എന്നിവയുടെ സെലക്ഷൻ ട്രയൽസ് 21 ന് പാലാ മുൻസിപ്പൽ സ്‌റ്റേഡിയത്തിലും ടേബിൾ ടെന്നീസ്, ചെസ്സ്, ക്രിക്കറ്റ്, ക്യാരംസ്, യോഗ എന്നിവയുടെ 22 ന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിലും നടക്കും. പങ്കെടുക്കുന്നവർ രാവിലെ ഒൻപതിന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0481 2563825, 8547575248.