കൈത്തറി ദിനാഘോഷം

Saturday 09 August 2025 12:44 AM IST

കോട്ടയം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൈത്തറിദിനാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് സർക്കാർ ആശുപത്രിയുടെ സഹകരണത്തോടെ കൈത്തറി, നെയ്ത്തു തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ. സലില അദ്ധ്യക്ഷത വഹിച്ചു. കൈത്തറി സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെയും, ഏറ്റവും കൂടുതൽ കൈത്തറി യൂണിഫോം നെയ്തവരെയും, കൂടുതൽ ഉത്പാദനം നടത്തിയവരെയും കൂടുതൽ ദിവസം ജോലി ചെയ്തവരെയും ആദരിച്ചു.