പ്രതിഷേധ യോഗം സംഘടിപ്പിച്ചു
Saturday 09 August 2025 12:45 AM IST
വൈക്കം; രാസവള വിലവർദ്ധനയും, ക്ഷാമവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന കർഷക സംഘടന ഇടയാഴത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി എം.കെ. ദിലീപ് ഉദ്ഘാടനം ചെയ്യ്തു. കേന്ദ്ര സർക്കാർ തുടരുന്ന കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായാണ് രാസവളങ്ങളുടെ സബ്സിഡി നിരന്തരം വെട്ടിക്കുറച്ച് അനിയന്ത്രിത വിലക്കയറ്റത്തിന് വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.കെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യറെഡ് ഫ്ളാഗ് സംസ്ഥാന കമ്മിറ്റിയംഗം ബാബു മഞ്ഞള്ളൂർ, ടി.യു.സി.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. ഉദയഭാനു എന്നിവർ പ്രസംഗിച്ചു.