ഐ.എസ്.ഒ അംഗീകാരം
Saturday 09 August 2025 12:45 AM IST
കോട്ടയം : ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്ന ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ സി.ഡി.എസായി ഭരണങ്ങാനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സമുദായികമായ പിന്നാക്കാവസ്ഥയിലുള്ളവർ എന്നിവർക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് സി.ഡി.എസ് ഓഫീസ് പ്രവർത്തനം. സിന്ധു പ്രദീപ്, ജി.അഞ്ജന, രശ്മി മോഹൻ, സ്മിത മോൾ, വിമല ധരണിന്ദ്രൻ, ആഷ അനീഷ്, രമ റെജി, അഞ്ചു അനീഷ്, മിനി ബാബു, സുഭദ്ര ശശി, രാധാ ബാബു, മിനി ലൂക്ക, മഞ്ജു ജിനു, മിനി രാജേഷ്, രാജമ്മ ഗോപാലൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.