ടാഗോർ ചരമ വാർഷികം

Saturday 09 August 2025 12:46 AM IST

കോട്ടയം: ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥടാഗോറിന്റെ 84-ാമത് ചരമ വാർഷികം ആചരിച്ചു. തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി മാത്യു ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, ഡോ.കെ. സുബ്രഹ്മണ്യം, തോമസ് മാത്യു, സജീവ് ടി.കുന്നത്ത്, കെ.സി ദിലീപ്കുമാർ, മായാകൃഷ്ണൻ, ദിവ്യ എം.സോനാ, ബേബി ആലുമ്മൂട്ടിൽ, പ്രബോധ് ചങ്ങനാശേരി, സാൽവിൻ കൊടിയന്ത്ര, സതീഷ് കുമാർ മണലേൽ, ബൈജു മാറാട്ടുകുളം തുടങ്ങിയവർ പങ്കെടുത്തു.