സിഗ്‌നേച്ചർ ക്യാമ്പയിൻ
Saturday 09 August 2025 12:47 AM IST
കടുത്തുരുത്തി : ഗാന്ധി ദർശൻ സമിതി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിപത്തിനെതിരെയുള്ള സിഗ്‌നേച്ചർ ക്യാമ്പയിൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കാളികാവ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഡി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ഫിലോമിന ജോസഫ്, സോമൻ കണ്ണമ്പുഞ്ചയിൽ, ടോമി, സ്റ്റീഫൻ പാറവേലി, നോബി മുണ്ടക്കൻ, ലൈസമ്മ, ജെയ്‌സൺ, ജോസഫ് തെന്നാട്ടിൽ, ബെന്നി പെട്ടക്കാട്ടു, സിബി ഒലിക്കൽ, ആയംകുടി വാസുദേവൻ, സൈമൺ പൂഴിക്കോൽ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.