ഓണപ്പൂക്കളമൊരുക്കാൻ നാല് ഹെക്‌ടർ സ്ഥലത്ത് പൂക്കൾ റെഡി, നേടിയത് നൂറുമേനി

Friday 08 August 2025 6:21 PM IST

ആറ്റിങ്ങൽ: ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ ചെണ്ടുമല്ലിയിൽ നൂറുമേനിയുടെ പൂക്കളുമായി ഒറ്റൂർ.ഒറ്റൂർ ഞായലിൽ കർഷകരായ ലതിക,വിജയകുമാർ,ഒറ്റൂർ ഷേർലി എന്നിവരുടെ പുഷ്പക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത ഉദ്ഘാടനം ചെയ്തു.ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ പദ്ധതിപ്രകാരം ഇത്തവണ 4 ഹെക്ടർ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി. വൈസ് പ്രസിഡന്റ് ജയപ്രകാശ്,ബ്ലോക്ക് മെമ്പർ പ്രദീപ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യബാബു,സർവീസ് കോ.ബാങ്ക് പ്രസിഡന്റ് കാന്തിലാൽ,കൃഷി ഓഫീസർ ജാസ്മി.വൈ,കൃഷി അസിസ്റ്റന്റ് സജീഷ്,സിമി,രാഗിണി,ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ എന്നിവർ പങ്കെടുത്തു.