അജിത്തിന്റെ നായിക ശ്രീലീല
Saturday 09 August 2025 6:00 AM IST
ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീല നായിക. തെലുങ്ക്, കന്നട ചിത്രങ്ങളിൽ തിളങ്ങുന്ന താരം ആണ് ശ്രീലീല. അല്ലു അർജുൻ ചിത്രം പുഷ്‌പ 2 ദ റൂളിൽ ശ്രീലീലയുടെ ഐറ്റം നമ്പർ ആരാധകരെ ത്രസിപ്പിച്ചു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം പരാശക്തിയിലൂടെയാണ് ശ്രീലീലയുടെ തമിഴ് അരങ്ങേറ്റം. പരാശക്തി ചിത്രീകരണ വേളയിലാണ് ആഷിഖി 3 എന്ന ചിത്രത്തിലൂടെ ശ്രീലീല . ഈ വർഷം ബോളിവുഡിലും എത്തി. പവൻ കല്യാൺ നായകനായ ഉസ്‌താദ് ഭഗത‌്‌സിംഗ് ആണ് ശ്രീലീല നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അതേസമയം മലയാള താരം സ്വാസികയും അജിത്ത് ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.