വി.പി.ചന്ദ്രൻ

Friday 08 August 2025 7:13 PM IST

കൊച്ചി: എറണാകുളം എം.ജി റോഡിലെ ഹീൽസ് ഷൂ അവന്യു ഉടമയും എലൈറ്റ് ബാഗ്‌സ് സ്ഥാപകനുമായ കലൂർ ലിസി ആശുപത്രിക്ക് സമീപം ചന്ദ്രികയിൽ വി.പി. ചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തലശേരി പാനൂരിലെ എകരത്ത് തറവാട്ട്‌ വളപ്പിൽ.

കലൂർ ആനന്ദചന്ദ്രോദയം സഭയുടെയും എസ്.എൻ.ഡി.പി കലൂർ ശാഖയുടെയും പ്രസിഡന്റ്, ചന്ദ്രോദയംസഭ സ്കൂൾ ചെയ‌ർമാൻ, മലബാർ ലിങ്ക് സെക്രട്ടറി നിലകളിൽ പ്രവർ‌ത്തിച്ചിട്ടുണ്ട്. 1975ൽ എറണാകുളത്ത് എത്തിയ അദ്ദേഹം 1982ലാണ് എലൈറ്റ്ബാഗ്സ് തുടങ്ങിയത്.

ഭാര്യ : ഗീത ചന്ദ്രൻ. മക്കൾ: ഐശ്വര്യ ചന്ദ്രൻ, വൈശാഖ് ചന്ദ്രൻ, ബാലകൃഷ്ണൻ (ബാലു). മരുമക്കൾ: രൂപേഷ് (യു.പി സ്‌കൂൾ, പാനൂ‌ർ), റീഷ്മ രഘുത്തമൻ, റിജേഷ് (യു ട്യൂബ്, കൊച്ചി). സഹോദരങ്ങൾ: രാജീവൻ (എലൈറ്റ് ബാഗ്‌സ്), സത്യൻ (അപ്പോളോ ചാലക്കുടി), രമ.