75 നിന്ന് 175 സ്ക്രീനിൽ സു ഫ്രം സോ

Saturday 09 August 2025 6:29 AM IST

കന്നഡ ചിത്രം സു ഫ്രം സോ കേരളത്തിൽ ചിരിയുടെ ബ്ലോക് ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തിയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണ് . രണ്ടാം വാരത്തിന് തുടക്കം കുറിച്ച ഇന്നലെ 75 ൽ നിന്ന് 175 സ്ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചു. ഓരോ ദിനവും ഷോകൾ വർധിക്കുന്നതിനാൽ ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ജെ.പി. തുമിനാട് രചനയും സംവിധാനവും നി

ർവഹിക്കുന്ന ചിത്രത്തിൽ പ്രധാന വേഷവും അവതരിപ്പിക്കുന്നു. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും കയ്യടി നേടുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ നിർമ്മാണ പങ്കാളികളാണ്. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അർപിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതണം.