നാനിയുടെ ജഡൽ തീ കത്തിക്കും , പാരഡൈസ് ഫസ്റ്റ് ലുക്ക്

Saturday 09 August 2025 6:30 AM IST

ജഡൽ എന്ന കഥാപാത്രമായി തിയേറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് നാനി.പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോൾ ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ നാനിയെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ.ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രം ആയതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ചിത്രീകരണം പുരോഗമിക്കുന്ന പാരഡൈസ് ആക്ഷൻ പീരിയഡ് ഡ്രാമ ആണ് . രാഘവ് ജുറൽ പ്രധാന വേഷത്തിൽ എത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സി .എച്ച് . സായ് ആണ് ക്യാമറ . പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിംഗും അവിനാഷ് കൊല്ല നിർവഹിക്കുന്നു.എസ് .എൽ. വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിക്കുന്ന പാരഡൈസ് മാർച്ച് 26ന് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്യും.പി .ആർ. ഒ - ശബരി.