രജനീകാന്തിന്റെ സിഗ്നേച്ചർ സ്റ്റൈലും, ആക്ഷനും വീണ്ടും, 'കൂലി' ബുക്കിംഗ് തുടങ്ങി
കോളിവുഡ് ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് "കൂലി". ഓഗസ്റ്റ് 14ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ രജനികാന്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ഈ ചിത്രമെന്ന് ആരാധകർ പ്രതീഷിക്കുന്നു . ചിത്രത്തിലെ കഥ ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയാണ്. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ ,ഉപേന്ദ്ര , ആമിർ ഖാൻ,സൗബിൻ സാഹിർ എന്നിവർ ഉൾപ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിച്ചന്ദ്രൻ ആണ്, പാട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ലോകേഷിന്റെ സ്റ്റൈലിഷ് മേക്കിങ്ങും , ഒപ്പം തലൈവരുടെ മാസ്സ് സ്ക്രീൻ പ്രസൻസും ഒന്നിക്കുമ്പോൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
തീയറ്ററുകളിലെ പ്രദർശനത്തിന് ശേഷം , ചിത്രം ഒക്ടോബറിൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട് . ആരാധകരും ,സിനിമാസ്നേഹികളും വലിയ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ശക്തമായ ആക്ഷൻ രംഗങ്ങളും, രജനികാന്തിന്റെ സ്‌റ്റൈലിഷ് ഡയലോഗുകളും മികച്ചൊരു ദൃശ്യവിരുന്നൊരുക്കുമെന്നാണ ആരാധകരുടെ പ്രതീക്ഷ .