എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖയിൽ പ്രതിഭാസംഗമം
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഭാ സംഗമം, ലഹരി വിരുദ്ധ ബോധവത്കരണം, ഓണക്കിറ്റ് വിതരണം, ചികിത്സ ധനസഹായവിതരണം എന്നിവ നാളെ ഉച്ചയ്ക്ക് 2ന് നടക്കും. അഴൂർ സി.വൈ.സി ജംഗ്ഷൻ കാർത്തിക മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്യും. അഴൂർ ശാഖ പ്രസിഡന്റ് സി.ത്യാഗരാജൻ അദ്ധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെ.ആർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും. ചിറയിൻകീഴ് യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ അഴൂർ ബിജു റിപ്പോർട്ട് അവതരിപ്പിക്കും. ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിദ്യാർത്ഥികളെ ആദരിക്കും. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, കൗൺസിലർ കൃത്തിദാസ്, വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, അഴൂർ ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർ ജയൻ അഴൂർ തുടങ്ങിയവർ പങ്കെടുക്കും. അഴൂർ ശാഖ സെക്രട്ടറി വി.സിദ്ധാർത്ഥൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദീപു.ഡി നന്ദിയും പറയും.