വാഷിംഗ് മെഷീൻ തിളക്കമുള്ളതും വൃത്തിയുള്ളതുമാക്കണോ? വീട്ടിലെ ഈ സാധനം മതി

Friday 08 August 2025 9:34 PM IST

ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും ഒരനുഗ്രഹമാണ് ഈ ഉപകരണം. തുണികൾ എളുപ്പത്തിൽ കഴുകിയുണക്കാൻ സഹായിക്കുന്നതിനാൽ വസ്ത്രമലക്കൽ എളുപ്പത്തിലും വേഗത്തിലുമാക്കുന്നു. മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങൾ മൂലം അലക്കുകല്ലുകൾ ഉപയോഗിക്കാൻ സാധിക്കാത്തവർക്കും വാഷിംഗ് മെഷീൻ നല്ലൊരു സഹായിയാണ്. എന്നാൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന മിക്കവരും മറക്കുന്ന ഒരു കാര്യമുണ്ട്, വൃത്തിയാക്കൽ. ഉപയോഗം പോലെതന്നെ പ്രധാനമാണ് വാഷിംഗ് മെഷീൻ വൃത്തിയാക്കുന്നത്. വാഷിംഗ് മെഷീൻ തിളക്കമുള്ളതും വൃത്തിയുള്ളതുമാക്കാൻ ചില എളുപ്പവഴികൾ അറിയാം.

ഇതിനായി ആദ്യം ഒരു ചെറുനാരങ്ങ രണ്ടായി മുറിക്കണം. നാരങ്ങയുടെ ഉൾഭാഗത്തായി പേസ്റ്റ് നല്ല കട്ടിയായി തേച്ചുകൊടുക്കാം. ഇതിൽ അൽപം വെള്ളം ചേർത്ത് പതപ്പിച്ചതിനുശേഷം മെഷീന് അകത്തായി ഇട്ടുകൊടുക്കാം. ഇതിനൊപ്പം കുറച്ച് പേസ്റ്റും മെഷീന് അകത്തായി ഇട്ടുകൊടുക്കാം. ഇനി കുറച്ച് വെള്ളം ചേർത്തതിനുശേഷം മെഷീൻ ഓൺ ചെയ്യാം. ശേഷം വെള്ളം ഒഴിച്ച് നന്നായി വൃത്തിയാക്കാം. വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതും തിളക്കമുള്ളതുമായി മാറിയത് കാണാം.