സിൽവർ ജൂബിലി സമാപന സമ്മേളനം12ന്

Friday 08 August 2025 9:50 PM IST

ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി സമാപന സമ്മേളനം 12ന് നടക്കും . രാവിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും ഉച്ചക്ക് ശേഷം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലിയും നടക്കും. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണവും മാർ ജോർജ് ഞരളക്കാട്ട് ജൂബിലി എൻഡോവ്‌മെന്റ് വിതരണവും മാർ ജോസഫ് കല്ലറങ്ങാട്ട് പുസ്തക പ്രകാശനവും പ്രഥമ റെക്ടർ ഫാദർ ജോസഫ് കുഴിഞ്ഞാലിൽ ജൂബിലി സ്മരണിക പ്രകാശനവും നിർവ്വഹിക്കും. കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്‌സ് വടക്കുംതല, ബത്തേരി രൂപതാ മെത്രാൻ ജോസഫ് മാർ തോമസ്, തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാപ്ലാനി, സെമിനാരി കമ്മിഷൻ അംഗങ്ങളായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ സംസാരിക്കും.