മെന്റൽ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം
Friday 08 August 2025 9:57 PM IST
കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് എൻ.എസ്.എസ് യൂണിറ്റിന്റെയും, കരിയർ ഗൈഡൻസിന്റെയും ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് ക്ലബ്ബ് രൂപീകരണവും സെമിനാറും നടന്നു.കാസർകോട് ജില്ല മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഡി.എം.എച്ച്.പി പ്രോജക്ട് ഓഫീസർ ടി.കെ.ഹർഷ., കൗൺസിലർമാരായ വി.വി.സജിന, എ.അശ്വതി എന്നിവർ മാനസിക ആരോഗ്യ സെമിനാറിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ മാനസികാരോഗ്യ സർവ്വേ ഉദ്ഘാടനം ചെയ്തു. മെന്റൽ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഡി.എം.എച്ച്.പി പ്രോജക്ട് ഓഫീസർ ടി.കെ ഹർഷ നിർവഹിച്ചു. പ്രിൻസിപ്പൽ പി.എസ്.അരുൺ പ്രസംഗിച്ചു. പി.സമീർ സിദ്ദിഖി സ്വാഗതവും എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ റോസ്‌മേരി, സി എം.പ്രജീഷ് ,സുബിത സ്വാതി, സിംജാ മോൾ,സിന്ധു. പി.രാമൻ, ആരതി തുടങ്ങിയവർ നേതൃത്വം നൽകി.