മെൻസ്ട്രൽ കപ്പ് വിതരണവും പരിശീലനവും

Friday 08 August 2025 9:59 PM IST

പിലിക്കോട് :ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനായും സാനിറ്ററി പാഡുകളുടെ അശാസ്‌ത്രീയമായ സംസ്കരണം വഴിയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം വഴി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മെൻസ്ട്രൽ കപ്പ് വിതരണ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വെള്ളച്ചാലിൽ നടന്ന വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.വി.രാധാകൃഷ്ണൻ സംസാരിച്ചു. എച്ച്.എൽ.എൽ പ്രൊജക്ട് മാനേജർ ഡോ.സൗമ്യ മെൻസ്ട്രുവൽ പരിശീലനം നൽകി.ഡോ.ലിനി ജോയ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ.അരുൺ കുമാർ നന്ദിയും പറഞ്ഞു.പഞ്ചായത്തിൽ ആകെ 950 ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്.