പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Saturday 09 August 2025 7:53 AM IST

ചേർത്തല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 22ാം വാർഡിൽ അർത്തുങ്കൽ പള്ളിപ്പറമ്പിൽ ബിനോയിയെയാണ് (ജോസ്മോൻ–28) അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചാറ്റിംഗിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ പി.ജി മധു പറഞ്ഞു.സബ് ഇൻസ്പക്ടർ ഡി.സജീവ് കുമാർ, എ.എസ്‌.ഐ ശ്രീവിദ്യ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു,ജിതിൻ, ബിനോയ്,രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.