രാസലഹരിയുമായി യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: പുന്നപ്രയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം എം.ഡി.എം.എയുമായി പുന്നപ്ര പുത്തൻചിറ വീട്ടിൽ അഖിൽ (27), പുന്നപ്ര പുത്തൻചിറയിൽ വീട്ടിൽ വൈശാഖ് (29), എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പിടികുടിയത്. പഴയ നടക്കാവ് റോഡിൽ പത്തിൽ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വൈശാഖിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. അഖിലും മറ്റൊരാളും ചേർന്ന് കേരളത്തിന് പുറത്ത് നിന്ന് എം.ഡി..എംഎ വാങ്ങി നാട്ടിൽ എത്തിക്കുകയും അത് വൈശാഖ് നാട്ടിൽ വിൽപ്പനനടത്തുകയുമായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര സി.ഐ മഞ്ജുദാസ് , എസ്.പി.സി.ഒ ബിനുമാർ, സി.പി.ഒ ജോജോ, അലക്സ് വർക്കി സുഭാഷ് എന്നിവരാണ് പ്രതികളെ പിടികുടിയത്.