കൈത്തറിദിനാഘോഷം

Saturday 09 August 2025 1:16 AM IST

ബാലരാമപുരം: ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറിദിനാഘോഷം ബാലരാമപുരം കൈത്തറി ഭവനിൽ മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ചിപ്പി,​ സാമൂഹിക പ്രവർത്തക റാണി മോഹൻദാസ് എന്നിവർ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. കേരള ഗ്രാമീൺ ബാങ്ക് ബാലരാമപുരം ശാഖാ മാനേജർ പദ്മകുമാർ,​ കമ്പനി ചെയർമാൻ പുന്നക്കാട് ബിജു,​ കമ്പനി സി.ഇ.ഒ വിശാഖ്. വി.എസ് ഡയറക്ടർമാരായ ശ്രീകല,​ പ്രീത,​ വിജേഷ്,​ കമ്പനി ഓഹരിയുടമകൾ എന്നിവർ പങ്കെടുത്തു.