മെഡിസെപ്പ് വർദ്ധന കൊള്ളയടി:കെ.എസ്.എസ്.പി.എ

Saturday 09 August 2025 1:36 AM IST

തിരുവനന്തപുരം: മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ചതിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ശക്തമായ സമരവും നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.എസ്.പി.എ ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ പ്രസ്താവനയിൽ പറഞ്ഞു.മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഒ.പി ഓപ്ഷൻ നൽകാതെ പ്രീമിയം മാത്രം വർദ്ധിപ്പിക്കുന്നത് നഗ്നമായ കൊള്ളയടിയാണെന്നും അദ്ദേഹം പറഞ്ഞു.