സൂര്യയുടെ പ്രത്യേകയോഗം ഇന്ന്

Saturday 09 August 2025 1:38 AM IST

തിരുവനന്തപുരം: സൗരോർജ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെ കൂട്ടായ്മയായ സൂര്യയുടെ പ്രത്യേക യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കവടിയാർ ബി.എസ്.എസ്‌ സത്ഭാവന ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് ബി.എസ്.ഗോപകുമാറും സെക്രട്ടറി അനിൽ ചിറയിലും അറിയിച്ചു.'വർത്തമാനകാല സാഹചര്യത്തിലെ സൗരോർജ വിഷയങ്ങൾ' എന്ന വിഷയത്തിൽ ചർച്ച നടക്കും.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഏജൻസികളെയാണ് ക്ഷണിച്ചിട്ടുള്ളത്.ഫോൺ: 9048001332,9349342756.