സംഗീതോത്സവം രജിസ്ട്രേഷൻ
Saturday 09 August 2025 12:00 AM IST
ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നുവരെ നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള 10 കൃതികൾ അപേക്ഷയിൽ കാണിക്കണം. മിനിമം പ്രായപരിധി 10 വയസ്. 2025 ആഗസ്റ്റ് ഒന്നിന് 10 വയസ് തികഞ്ഞ ഹിന്ദു അപേക്ഷകർക്ക് പങ്കെടുക്കാം. അംഗീകൃത അവതരണ വിഭാഗങ്ങൾ: വായ്പ്പാട്ട് വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ). പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസൽ കൊണ്ടുവരണം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ട വെബ്‌സൈറ്റ്: guruvayurdevaswom.in. അവസാന തീയതി: 2025 സെപ്റ്റംബർ വൈകിട്ട് 5 വരെ.