ആലിൻചുവട് റോഡ് ജോയ് വർഗീസ് ലെയിൻ

Friday 08 August 2025 11:53 PM IST

ആലപ്പുഴ: മുല്ലയ്ക്കൽ ആലിൻചുവട് ഗണപതി ക്ഷേത്രത്തിനു സമീപമുള്ള റോഡിന് മാദ്ധ്യമപ്രവർത്തകൻ ജോയ് വർഗ്ഗീസിന്റെ സ്മരണാർത്ഥം ജോയ് വർഗ്ഗീസ് ലെയിൻ എന്ന് നാമകരണം ചെയ്തു. നഗരസഭ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് പേരിട്ടത്. റോഡിന്റെ നാമകരണം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എംജി.സതീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, നസീർ പുന്നക്കൽ, ജോയ് വർഗ്ഗീസ് ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി പുലിക്കാട്ടിൽ, എ.എൻ.പുരം ശിവകുമാർ, കെ.ശ്യാമപ്രസാദ്, ജേക്കബ് ജോൺ തുടങ്ങിയവർ സംസാരിച്ചു.