റിസാൻ എ നസീർ സോൺ ഡയറക്ടർ

Saturday 09 August 2025 1:54 AM IST

അമ്പലപ്പുഴ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ജൂനിയർ ചേമ്പർ ഇന്റർനാഷണൽ സോൺ 22 ന്റെ ഡയറക്ടറായി (പി. ആർ .വിഭാഗം) ആയി ജെ. സി. ഐ പുന്നപ്രയുടെ സെക്രട്ടറി റിസാൻ.എ നസീർ നിയമിതനായി. 6ജില്ലകളിലായി 100 ലധികം പ്രാദേശിക യൂണിറ്റുകൾ സോൺ 22 ന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥി വിഭാഗം ജൂനിയർ ജയ്സിസ് സോൺ 22 ന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ റിസാൻ എ. നസീർ.