'മൺസൂൺ വാക്ക്' നാളെ

Saturday 09 August 2025 12:00 AM IST

തൃശൂർ: തെരുവുനായ് നിയന്ത്രണ സന്ദേശവുമായി വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് 'മൺസൂൺ വാക്ക്' സംഘടിപ്പിക്കുന്നു. നാളെ രാവിലെ ആറിനുള്ള മഴക്കാല കൂട്ടനടത്തത്തിൽ എഴുന്നൂറോളം പേർ പങ്കെടുക്കും. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽനിന്ന് പൂമലയിലേക്ക് 14 കിലോമീറ്ററാണ് നടത്തം. തൃശൂർ എ.സി.പി സലീഷ് എൻ.ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. ഡോഗ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജോസ് മാവേലി, കേരള സീനിയർ ലീഡേഴ്‌സ് ഫോറം ജനകീയ സമിതിയുടെ പ്രസിഡന്റ് ബി.രാജീവ് എന്നിവർ പങ്കെടുക്കും. തെക്കേഗോപുര നടയിൽ മെഗാ സൂംബാ ഡാൻസ് അവതരിപ്പിച്ചാണ് മൺസൂൺ വാക്കിന് തുടക്കം കുറിക്കുക. പൂമലയിലെ റിച്ച് ഇന്ത്യ റിസോർട്ടിലാണു കൂട്ടനടത്തം സമാപിക്കുക.