വെറ്ററിനറി സർജൻ: വാക്ക് ഇൻ ​ഇന്റർവ്യൂ

Friday 08 August 2025 11:59 PM IST

ആലപ്പുഴ : മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താൽകാലിക നിയമനം നടത്തും. വാക്ക് ഇൻ ​ഇന്റർവ്യൂ 12ന് രാവിലെ 11 മുതൽ 12 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും.

വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് അവശ്യയോഗ്യത. വെറ്ററിനറി ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഫോൺ: 0477​2252431.