'സുരേഷ് ഗോപി പ്രതികരിക്കണം'
Saturday 09 August 2025 12:00 AM IST
തൃശൂർ: നിരന്തരമായി തൃശൂരിലെ സന്യസ്തർ ഉത്തരേന്ത്യയിൽ ആക്രമിക്കപ്പെട്ടിട്ട് കുറ്റവാളികൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് അക്രമത്തെ ന്യായീകരിക്കുന്നത് കൊണ്ടാണോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. രണ്ടുമാസം മുമ്പാണ് തൃശൂരിലെ വൈദികൻ ജബൽപൂരിൽ ആക്രമിക്കപ്പെട്ടത്. സമാനമായ സംഭവമാണ് വ്യാഴാഴ്ച്ച ഒഡീഷയിൽ ഉണ്ടായത്. ഒഡീഷയിൽ അതിക്രമം നേരിട്ട ഫാ. ജോജോ വൈദേക്കാരന്റെ സഹോദരൻ ബാബുവിന്റെ തൃശൂർ പാലയ്ക്കലിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേതാക്കളായ ടി.കെ.പൊറിഞ്ചു, സിജോ ജോർജ്, കെ.എച്ച്.ഉസ്മാൻ ഖാൻ, പ്രിയൻ പെരിഞ്ചേരി, കെ.ആർ.ചന്ദ്രൻ, സി.ആർ.പ്രസാദ്, കെ.പി.അനൂപ്, ബൈജു സെൻ, വി.ഒ.ജോർജ്, കുട്ടിക്കൃഷ്ണൻ, ഷിന്റോ മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.