200 കോടിയുടെ വികസന പ്രവർത്തനങ്ങൾ

Saturday 09 August 2025 12:02 AM IST

കൊരട്ടി: നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനി 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു. കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. വികസന പ്രവർത്തന പദ്ധതികൾക്ക് മന്ത്രി പി.രാജീവ് ശിലയിട്ടു.നിർമ്മാണം പൂർത്തിയാക്കിയ കൊളാജൻ പെപ്‌റ്റൈഡ് പ്ലാന്റിന്റെ ഉദ്ഘാടനം ചാലക്കുടി എം.എൽ.എ സനീഷ്‌കുമാർ ജോസഫ് നിർവഹിച്ചു. പുതിയ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം എൻ.ജി.എൽ.സി ജപ്പാൻ പ്രസിഡന്റ് ഫിഡനോരി തക്കേമിയ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായി. എ.പി.എം മുഹമ്മദി ഹനീഷ്,എം.ഡി.പ്രവീൺ വെങ്കിട്ട രമണൻ, പി.സി.ബിജു, പ്രിൻസി ഫ്രാൻസിസ്,രാധാമണി പിള്ള, അബ്ദു ഷാന,ജി.സുശീലൻ,സജീവ് കെ.മേനോൻ എന്നിവർ പ്രസംഗിച്ചു.